ദേശീയപാത 45 മീറ്റര്‍ ആയി തന്നെ പണിയണം എന്ന മുതലാളിമാരുടെ സമ്മര്‍ദ്ദ തന്ത്രത്തിന് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വഴങ്ങുന്നു…… ഇവര്‍ ആരുടെ കൂടെയാണ്???
കുടിയിറക്കപ്പെടുന്ന ലക്ഷങ്ങളും, ആഡംബര അനാവശ്യ ഹൈവേമൂലം തകര്‍ക്കപ്പെടാന്‍ പോകുന്ന കേരളത്തിന്റെ ദുര്‍ബല പരിസ്ഥിതിയും, ടോളും പ്രവേശന നിയന്ത്രണവും മൂലം സഞ്ചാരസ്വാതന്ത്ര്യം എന്ന മൗലികാവകാശം കവര്‍ന്നെടുക്കപ്പെടുന്ന പൗരന്മാരും ഒരുവശത്തും ആഗോളവല്‍ക്കരണം തുറന്നിട്ടിരിക്കുന്ന വാതിലിലൂടെ സര്‍ക്കാര്‍ സഹായത്തോടെ കോടികള്‍ വെട്ടിപ്പ് നടത്താനിറങ്ങിയിരിക്കുന്ന ബി.ഒ.ടി മുതലാളിമാര്‍ മറുവശത്തും നില്ക്കുന്ന ഈ പോരാട്ടത്തില്‍ മാധ്യമങ്ങളും ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗവും പണാധിപത്യവും ചെലുത്തുന്ന സ്വാധീനത്തിന് വഴങ്ങാത്ത രണ്ട് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലുണ്ടെന്നത് കേവലാശ്വാസമെങ്കിലും പകരുന്നു. നന്ദി……. യാഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്ന രീതിയില്‍, ചിലയിടങ്ങളില്‍ പണിത് തുടങ്ങിയിരിക്കുന്നമാതൃകയില് നാലുവരിയായി ഹൈവേ വികസിപ്പിക്കുന്നതിന് 19.5 മീറ്റര്‍ മതിയെന്നിരിക്കെ കേരളത്തില്‍ നടന്ന പൊതു ചര്‍ച്ചകളുടെ ഫലമായി, അതിനാവശ്യമായ 30 മീറ്റര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ കേരളജനത തയ്യാറായതാണ്. അത് 45 മീറ്ററില്‍ പണിതാലേ മതിയാവൂ എന്ന് വാശിപിടിക്കുന്നവര്‍ വീണ്ടും കിനാലൂരുകള് സൃഷ്ടിക്കാന്‍ വഴിയൊരുക്കുകയാണ്. നന്ദിഗ്രാമും സിംഗൂരും പോലെ തല്പരകക്ഷികള്ക്ക് വളരാനും മുതലെടുക്കാനും അവസരം നല്‍കുകയാണ്…..വാശിപിടിക്കുകയാണ്… ഫലം അടുത്തനാളുകളിലൊന്നും നാലുവരിപ്പാത കേരളത്തില്‍ നടപ്പാകാന്‍ പോകുന്നില്ല എന്നതാണ്. കേരളവികസനത്തെ തുരങ്കം വെയ്ക്കലെന്ന ഗൂഡലക്ഷ്യം ഈ വാശിയുടെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തെ അസ്വസ്ഥതബാധിത പ്രദേശമാക്കുകയാവും ഇതിന്റെ ഫലം. മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമായി നീലകണ്ഠന് പറയാന്‍ ഉദ്ദേശിച്ചിരുന്നതും ഇതുതന്നെയാവണം…..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്

- NEETHIVISESHAM
- Advocate practicing at Ernakulam and Alappuzha. Alumni of Government College of Law Thiruvananthapuram. Activist of Kerala Sasthra Sahithya Parishad-Peoples Science Movement (KSSP).
1 അഭിപ്രായം:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ