2010, ജൂൺ 3

വിക­സ­ന­ത്തി­ന്റെ രാ­ഷ്ട്രീ­യം

വിക­സ­ന ചര്‍­ച്ച­ക­ളില്‍ സു­സ്ഥി­രവും ജ­ന­പ­ക്ഷവും പു­രോ­ഗ­മ­ന­പ­ര­വുമാ­യ കാ­ഴ്­ച­പ്പാ­ടി­ന് കേ­ര­ള­സ­മൂ­ഹ­ത്തില്‍ സ്വീ­കാര്യ­ത കു­റ­യു­കയും പക­രം ജ­ന­മ­ന­സ്സുകള്‍ മു­ത­ലാ­ളി­ത്ത വിക­സ­ന കാ­ഴ­ച്­പ്പാ­ടി­ന­നു­സൃ­ത­മാ­യി പ­രു­വ­പ്പെ­ടു­കയും ചെ­യ്യു­ന്ന അ­പ­ക­ട­ക­രമാ­യ സാ­ഹ­ചര്യം കേ­ര­ള­ത്തില്‍ നി­ല­നില്‍ക്കു­ന്നു. ഈ സ്ഥി­തി­വി­ശേ­ഷ­ത്തി­ലാ­ണ് ആ­ഡം­ബര ഹൈ­വേ­കളും ഐ.ടി പാര്‍­ക്കു­കളും അ­മ്യൂ­സ്‌­മെന്റ് പാര്‍­ക്കു­കളും റി­സോര്‍­ട്ടു­ക­ളും കേ­ര­ള വി­ക­സ­ന­ത്തി­ന്റെ മു­ഖ­മു­ദ്ര­യാ­യി വാ­ഴ്­ത്ത­പ്പെ­ടു­ന്നത്.
പൊ­തു­ജ­നാഭി­പ്രാ­യം രൂ­പ­പ്പെ­ടു­ത്തു­ന്ന­തില്‍ കേരള­ത്തില്‍ മു­ഖ്യ പ­ങ്ക് വ­ഹി­ക്കു­ന്ന മ­ദ്ധ്യ­വര്‍­ഗ്ഗ വ്യാ­മോ­ഹങ്ങ­ളെ നി­ഷ്­കൃഷ്ട­മാ­യി പരി­ശോ­ധി­ക്കു­വാനും വി­മര്‍­ശി­ക്കു­വാനും തി­രു­ത്തു­വാ­നും ഇ­ട­തു­പ­ക്ഷ പ്ര­സ്ഥാ­ന­ങ്ങള്‍ക്ക്് ക­ഴി­യാ­ത്തതാണ് ഈ തെറ്റായ വിക­സ­ന കാ­ഴ്­ച­പ്പാ­ട് ജ­ന­മ­ന­സ്സുക­ളെ കീ­ഴ­ട­ക്കു­ന്ന­തി­ന് കാ­രണമായി­രി­ക്കു­ന്നത്. പ­ല­പ്പോഴും രാ­ഷ്ട്രീ­യ രംഗ­ത്തെ വി­ഭാ­ഗീ­യ­ത­യു­ടെ വി­ഴു­പ്പ­ല­ക്ക­ലി­ലും സ­ഖാ­ക്കള്‍­ക്കെ­തിരായ മാദ്ധ്യ­മ വി­മര്‍­ശനങ്ങ­ളെ പ്രതി­രോ­ധി­ക്കുന്നതിനും ത­ങ്ങ­ളു­ടെ സ­മ­യ­വും ഊര്‍­ജ്ജവും ചെ­ല­വി­ടേ­ണ്ടി­വ­രു­ന്ന­തിനാല്‍ ഇ­ട­തു­പ­ക്ഷ ബ­ദല്‍ കാ­ഴ്­ച­പ്പാ­ടുക­ളെ സം­ബ­ന്ധി­ച്ച ചര്‍­ച്ച­കള്‍ ഫ­ല­പ്ര­ദ­മാ­യി ഉ­യര്‍­ത്തുവാ­നോ, നി­ല­പാ­ടുക­ളെ ശക്തി­യു­ക്തം അ­വ­ത­രി­പ്പി­ച്ച് ജന­ത്തെ കൂ­ടെ നി­റു­ത്തുവാനോ ഇ­ട­തു­പക്ഷ സൈ­ദ്ധാ­ന്തി­കര്‍­ക്ക് ക­ഴി­യു­ന്നു­മില്ല.

വാ­ഹ­ന­പ്പെ­രു­പ്പ­ത്തി­ന­നു­സ­രി­ച്ച് റോ­ഡു­വി­ക­സി­ക്കേണ്ടേ, ടൂ­റി­സ­ം സാ­ധ്യ­ത­കള്‍ പ്ര­യോ­ജ­ന­പ്പെ­ടു­ത്തേ­ണ്ടേ, ഐ.ടി മേ­ഖ­ല­യില്‍ സാദ്ധ്യ­ത കി­ട്ടാന്‍ ഐ.ടി പാര്‍­ക്കു­കള്‍ ഉ­ണ്ടാ­കേണ്ടേ, കാര്‍ഷി­ക മേ­ഖ­ല ത­ള­രു­മ്പോള്‍ വ്യ­വ­സാ­യ­ത്തി­നായി സ്ഥ­ല­മെ­ടു­ക്കു­ന്ന­തില്‍ എ­ന്താ തെറ്റ്, നിര്‍മ്മാ­ണ മേ­ഖ­ല­യില്‍ വ­ളര്‍­ച്ച­യു­ണ്ടാ­യാല­ല്ലേ തൊ­ഴി­ല­വസ­രം കൂടൂ, ന­മ്മു­ടെ ത­രി­ശു­നി­ല­ങ്ങ­ളു­ടെ വി­ല­വര്‍­ദ്ധി­ക്കൂ, വി­മാ­ന­ത്താവ­ളം വ­ന്നാ­ലെ­ന്താ പ്ര­ദേ­ശം വി­ക­സി­ക്കു­മ­ല്ലോ..... എന്നിങ്ങ­നെ­യു­ള്ള വാ­ദ­ങ്ങള്‍ കേ­ര­ള­ത്തി­ലെ സാ­ധാ­ര­ണ­ക്കാരൂം പ­ട്ടി­ണി­പ്പാ­വ­ങ്ങളുംവ­രെ ഉ­യര്‍ത്തു­ക പ­തിവാ­യി­രി­ക്കു­ന്നു.

ഇത്ത­രം മ­ദ്ധ്യ­വര്‍­ഗ്ഗ ആ­ശയങ്ങള്‍ ത­ങ്ങ­ളു­ടെ സ്വ­ന്തം അ­ഭി­പ്രായ­മെ­ന്ന് ക­രുതി ഓ­മ­നി­ക്കു­ന്ന സാ­ധാ­ര­ണ­ക്കാ­രെ ഒ­രി­ക്കലും കു­റ്റ­പ്പെ­ടുത്താന്‍ ക­ഴി­യില്ല. അ­ടി­സ്ഥാ­ന­പ­ര­മായി, ത­നി­ക്ക്, ഇ­ന്നോ, നാളെയോ പ്ര­യോജ­നം ചെ­യ്യു­ന്നതല്ല ഈ വിക­സ­ന സ്വ­പ്‌­ന­മെ­ന്നത് അവ­രെ പ­റ­ഞ്ഞു­മ­ന­സ്സി­ലാ­ക്കു­വാന്‍ യാ­തൊ­രു­ശ്ര­മവും ആ­രു­ടെ ഭാ­ഗ­ത്തു­നിന്നും ഇ­വിടെ ന­ട­ക്കു­ന്നില്ല. മു­ഖ്യ­ധാ­രാ ഇ­ടു­തുപ­ക്ഷം ആ­ക്ര­മ­ണ­ത്തി­ന്റെയും കീ­ഴ­ട­ക്ക­ലി­ന്റെയും വ്യാ­പ­ന­ത്തി­ന്റെയും പാ­ത­യില്‍ നിന്ന് പ്രതി­രോ­ധ­ത്തി­ന്റെ, കീ­ഴ­ട­ങ്ങ­ലിന്റെ പാ­ത­യി­ലേ­ക്കുള്‍­വ­ലി­ഞ്ഞി­രി­ക്കു­ന്നു. വി­ഭാ­ഗീ­യ­ത­യു­ടെ നി­റ­മില്ലാതെ, വി­മര്‍­ശ­ന സ്വ­യം­വി­മര്‍­ശ­ന­ങ്ങള്‍ ന­ടത്തുവാന്‍ ക­ഴി­യാ­ത്ത­ത­ര­ത്തില്‍ സി.പി.എം അ­ട­ക്ക­മു­ള്ള ഇ­ട­തു­പ­ക്ഷ പാര്‍­ട്ടി­ക­ളില്‍ ഉള്‍­പ്പാര്‍­ട്ടി ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ക­രുത്തും ചോര്‍­ന്നു പോ­യി­രി­ക്കുന്നു. വ­ലതു­പ­ക്ഷ രാ­ഷ്ട്രീ­യ­ത്തില്‍ ഇത്ത­രം നി­ല­പാ­ടു­കള്‍­ക്കെ­തി­രാ­യി നി­ല­കൊ­ള്ളു­വാന്‍ സാ­ദ്ധ്യ­ത­യു­ണ്ടാ­യി­രു­ന്ന ഗാ­ന്ധി­യന്‍ധാ­ര അ­പ്ര­ത്യ­ക്ഷ­മാ­യ­തി­നാല്‍ അ­വി­ടെയും പ്ര­തീ­ക്ഷ­യ്­ക്ക് വ­ക­യില്ല. മാ­ദ്ധ്യ­മ­ങ്ങ­ളില്‍ സാ­യി­നാ­ഥി­നെ അ­നു­ക­രി­ക്കു­ന്ന­വ­രാ­യി­പ്പോലും ആ­രു­മില്ലാ­ത്ത­തി­നാല്‍ അ­വരും അ­റിഞ്ഞും അ­റി­യാ­തെയും സാ­ധാ­ര­ണ­ക്കാ­രെ വ­ഴി­തെ­റ്റി­ക്കു­ന്ന­തില്‍ വ്യാ­പൃ­ത­രാ­യി­രി­ക്കു­ന്നു.
മു­ത­ലാ­ളി­ത്തം സാ­മ്പത്തി­ക കു­ഴ­പ്പ­ത്തി­ലാ­യെന്ന­ത് വലി­യൊ­രു വാര്‍­ത്ത­യാ­യെ­ങ്കിലും ഉ­ത്തേ­ജ­ക പാ­ക്കേ­ജു­ക­ളു­ടെ ആ­വ­ശ്യ­കത­യെ കു­റി­ച്ച് വേ­വ­ലാ­തി­പ്പെട്ടതല്ലാ­തെ സോ­ഷ്യ­ലി­സ­ത്തി­ന്റെ പ്ര­സ­ക്തി­യെ­പ്പ­റ്റി സ­മൂ­ഹ­ത്തില്‍ ഒ­രു ചര്‍­ച്ചയും ന­യി­ക്കു­വാന്‍ ആര്‍ക്കും ക­ഴി­ഞ്ഞില്ല. ഇ­ത് ഇ­ട­തുപ­ക്ഷം നേ­രി­ടു­ന്ന പ്ര­തി­സ­ന്ധി­യു­ടെ ആ­ഴം വ്യ­ക്ത­മാ­ക്കുന്നു. മ­ദ്ധ്യ­വര്‍­ഗ്ഗവും മാ­ദ്ധ്യ­മങ്ങളും ചേര്‍­ന്ന് സൃ­ഷ്ടി­ച്ച മാ­യി­ക­വ­ല­യ­ത്തില്‍­പ്പെ­ട്ട, ജീവി­ത ല­ക്ഷ്യ­ങ്ങ­ളു­മാ­യി പര­ക്കം പാ­യു­ന്ന­, സ­മൂ­ഹ­ത്തിലെ മാ­റ്റ­ങ്ങ­ളു­ടെ ചു­ക്കാന്‍ പി­ടി­ക്കേണ്ട യു­വ­ത്വ­ത്തി­ന്റെ കഥയും വ്യ­ത്യ­സ്­തമല്ല.

കേ­ര­ള­ത്തി­ലെ ഉ­യര്‍­ന്ന ഇ­ട­ത്ത­ര­ക്കാ­രാ­യ­ 10 ശ­ത­മാ­നം പേര്‍ സ­മ്പ­ത്തി­ന്റെ 42 ശ­ത­മാ­ന­ത്തി­ല­ധി­കം ക­യ്യാ­ളു­ന്ന­വ­രാ­ണെന്നും ഭൂപ­രി­ഷ്­കര­ണം വ­ഴി പാ­വ­പ്പെ­ട്ടവ­ന് ല­ഭി­ച്ച ഭൂമി­പോലും ഇ­ത്ത­ര­ക്കാരും മാ­ഫി­യ­കളും ചേര്‍­ന്ന് സൃ­ഷ്ടി­ച്ച അ­വി­ശു­ദ്ധ കൂ­ട്ടു­കെ­ട്ട് ക­യ്യ­ട­ക്കി­ക്കൊ­ണ്ടി­രി­ക്കു­യാ­ണെന്നും നി­രവ­ധി പോ­രാ­ട്ട­ങ്ങ­ളി­ലൂ­ടെ വി­കേ­ന്ദ്രീ­ക­രി­ക്ക­പ്പെ­ട്ട ഭൂ­മി ഇ­ന്ന് ഏ­താനും പേ­രു­ടെ ക­ര­ങ്ങ­ളി­ലേ­ക്ക് കേ­ന്ദ്രീ­ക­രി­ക്ക­പ്പെ­ടു­ക­യാ­ണെന്നും ഉ­റ­ക്കെ­പ്പ­റ­യാന്‍ കേ­ര­ള­ത്തില്‍ അ­ധി­കം പേര്‍ ഇല്ലാ­താ­യി­രി­ക്കുന്നു. ഇ­ന്ന് 'വാ­ഹ­ന­മില്ലാ­ത്ത­വ­ര്‍ ആ­രുണ്ട്്' എന്ന ചോ­ദ്യം ഉ­ന്ന­യി­ച്ച്, കാ­ര്യങ്ങ­ളെ ല­ളി­ത­വല്‍­ക്ക­രി­ക്കു­ന്ന­വ­രു­ടെ മു­ന്നി­ലേ­ക്ക്, എ­ന്റെ പ­ഞ്ചായ­ത്ത് വാര്‍­ഡി­ലെ 20 ശ­ത­മാ­നം പേര്‍ക്കു­പോലും കാര്‍­വാ­ങ്ങാ­നു­ള്ള ശേ­ഷി­യി­ല്ലെന്നും ശേ­ഷി­ക്കു­ന്ന 80 ശ­ത­മാ­നം പേര്‍­ക്കു­വേ­ണ്ടി­യു­ള്ള വി­ക­സ­ന­ത്തെ­ക്കു­റി­ച്ച് ഇ­വി­ടെ ഒ­രു­ചര്‍­ച്ചയും ന­ട­ക്കു­ന്നില്ലെന്നും ആര്‍­ജ്ജ­വ­ത്തോ­ടെ പ­റ­യാന്‍ മ­ല­യാ­ളി­യെ ഇ­നിയും പ്രാ­പ്­ത­നാ­ക്കേ­ണ്ടി­യി­രി­ക്കുന്നു.

വി­ക­സ­ന­കാ­ര്യ­ത്തില്‍ വ­ല­തു­പ­ക്ഷ­ത്തിനും ഇ­ട­തു­പ­ക്ഷ­ത്തിനും ഒ­രേ സ്വ­ര­മെന്ന­ത് പാ­വ­പ്പെ­ട്ടവ­ന് ഭീ­ഷ­ണി­യാ­ണെ­ന്ന് തു­റ­ന്ന് ­കാ­ട്ടേ­ണ്ടി­യി­രി­ക്കുന്നു. വി­ക­സ­ന­ത്തി­ന് രാ­ഷ്ട്രീ­യ­മു­ണ്ടെന്നും അ­തില്‍ പ­ര­മ ദ­രി­ദ്ര­രു­ടെയും ദ­രി­ദ്ര­രു­ടെയും സാ­ധാ­ര­ണ­ക്കാ­രു­ടെയും താ­ല്­പ­ര്യ­ങ്ങള്‍­ക്ക­നു­സ­രി­ച്ചു­ള്ള വിക­സ­ന ചര്‍­ച്ച­ക­ളല്ല കേ­ര­ള­ത്തില്‍ ന­ട­ക്കു­ന്ന­തെ­ന്നു­മു­ള്ള വ­സ്തു­ത തു­റ­ന്നു­കാ­ട്ടേ­ണ്ട­തുണ്ട്.

2010, മേയ് 28

മാ­വോ­യി­സ്­റ്റു­കള്‍ ഉ­ണ്ടാ­കു­ന്ന­തെന്തു­കൊ­ണ്ട്

ദേശീ­യ­പാ­ത 45 മീ­റ്റര്‍ ആ­യി ത­ന്നെ പ­ണിയ­ണം എ­ന്ന മു­ത­ലാ­ളി­മാ­രു­ടെ സ­മ്മര്‍­ദ്ദ ത­ന്ത്ര­ത്തി­ന് കേ­ര­ള­ത്തി­ലെ മു­ഖ്യ­ധാ­രാ രാ­ഷ്ട്രീ­യ പാ­ര്‍­ട്ടി­കള്‍ വ­ഴ­ങ്ങു­ന്നു…… ഇ­വര്‍ ആ­രു­ടെ കൂ­ടെ­യാണ്???
കു­ടി­യി­റ­ക്ക­പ്പെ­ടു­ന്ന ല­ക്ഷ­ങ്ങ­ളും, ആ­ഡം­ബ­ര അ­നാവ­ശ്യ ഹൈ­വേ­മൂ­ലം ത­കര്‍­ക്ക­പ്പെ­ടാന്‍ പോ­കു­ന്ന കേ­ര­ള­ത്തി­ന്റെ ദുര്‍­ബ­ല പ­രി­സ്ഥി­തി­യും, ടോളും പ്ര­വേ­ശ­ന നി­യ­ന്ത്ര­ണവും മൂ­ലം സ­ഞ്ചാ­ര­സ്വാ­ത­ന്ത്ര്യം എ­ന്ന മൗ­ലി­കാ­വ­കാ­ശം ക­വര്‍­ന്നെ­ടു­ക്ക­പ്പെ­ടു­ന്ന പൗ­ര­ന്മാരും ഒ­രു­വ­ശത്തും ആ­ഗോ­ള­വല്‍­ക്കര­ണം തു­റ­ന്നി­ട്ടി­രി­ക്കു­ന്ന വാ­തി­ലി­ലൂ­ടെ സര്‍­ക്കാര്‍ സ­ഹാ­യ­ത്തോ­ടെ കോ­ടി­കള്‍ വെ­ട്ടി­പ്പ് ന­ട­ത്താ­നി­റ­ങ്ങി­യി­രി­ക്കു­ന്ന ബി.ഒ.ടി മു­ത­ലാ­ളി­മാര്‍ മ­റു­വ­ശത്തും നില്‍­ക്കു­ന്ന ഈ പോ­രാ­ട്ട­ത്തില്‍ മാ­ധ്യ­മ­ങ്ങളും ഉ­യര്‍­ന്ന മ­ദ്ധ്യ­വര്‍­ഗ്ഗവും പ­ണാ­ധി­പ­ത്യവും ചെ­ലു­ത്തു­ന്ന സ്വാ­ധീ­ന­ത്തി­ന് വ­ഴ­ങ്ങാ­ത്ത ര­ണ്ട് മു­തിര്‍­ന്ന രാ­ഷ്ട്രീ­യ നേ­താ­ക്കള്‍ കേ­ര­ള­ത്തി­ലു­ണ്ടെന്ന­ത് കേ­വ­ലാ­ശ്വാ­സ­മെ­ങ്കിലും പ­ക­രുന്നു. ന­ന്ദി……. യാ­ഥാര്‍­ത്ഥ­ത്തില്‍ ഇ­പ്പോള്‍ ഉ­ദ്ദേ­ശി­ക്കു­ന്ന രീ­തി­യില്‍, ചി­ല­യി­ട­ങ്ങ­ളില്‍ പ­ണി­ത് തു­ട­ങ്ങി­യി­രി­ക്കു­ന്ന­മാ­തൃ­ക­യില്‍ നാ­ലു­വ­രി­യായി ഹൈ­വേ വി­ക­സി­പ്പി­ക്കു­ന്ന­തി­ന് 19.5 മീ­റ്റര്‍ മ­തി­യെ­ന്നി­രിക്കെ കേ­ര­ള­ത്തില്‍ ന­ടന്ന പൊ­തു ചര്‍­ച്ച­ക­ളു­ടെ ഫ­ല­മായി, അ­തി­നാ­വ­ശ്യ­മായ 30 മീ­റ്റ­ര്‍ സ്ഥ­ലം വിട്ടു­കൊ­ടു­ക്കാന്‍ കേ­ര­ളജ­ന­ത ത­യ്യാ­റാ­യ­താണ്. അ­ത് 45 മീ­റ്റ­റി­ല്‍ പ­ണി­താ­ലേ മ­തി­യാ­വൂ എ­ന്ന് വാ­ശി­പി­ടി­ക്കു­ന്ന­വര്‍ വീണ്ടും കി­നാ­ലൂ­രു­കള്‍ സൃ­ഷ്ടി­ക്കാന്‍ വഴി­യൊ­രു­ക്കു­ക­യാണ്. ന­ന്ദി­ഗ്രാമും സിം­ഗൂരും പോ­ലെ ത­ല്­പ­ര­ക­ക്ഷി­കള്‍­ക്ക് വ­ള­രാനും മു­ത­ലെ­ടു­ക്കാനും അ­വസ­രം നല്‍­കു­കയാ­ണ്…..വാ­ശി­പി­ടി­ക്കു­ക­യാ­ണ്… ഫ­ലം അ­ടു­ത്ത­നാ­ളു­കളി­ലൊന്നും നാ­ലു­വ­രിപ്പാ­ത കേ­ര­ള­ത്തില്‍ ന­ട­പ്പാ­കാന്‍ പോ­കു­ന്നില്ല എ­ന്ന­താണ്. കേ­ര­ള­വി­ക­സ­ന­ത്തെ തു­ര­ങ്കം വെ­യ്­ക്ക­ലെ­ന്ന ഗൂ­ഡ­ല­ക്ഷ്യം ഈ വാ­ശി­യു­ടെ പി­ന്നി­ലു­ണ്ടോ എ­ന്ന് സം­ശ­യി­ക്കേ­ണ്ടി­യി­രി­ക്കുന്നു. മ­റ്റ് സം­സ്ഥാ­ന­ങ്ങ­ളെ­പ്പോലെ കേ­രള­ത്തെ അ­സ്വ­സ്ഥ­ത­ബാധി­ത പ്ര­ദേ­ശ­മാ­ക്കു­ക­യാവും ഇ­തി­ന്റെ ഫലം. മാ­വോ­യി­സ്­റ്റു­കള്‍ ഉ­ണ്ടാ­കു­ന്ന­തെന്തു­കൊ­ണ്ട് എന്ന ചോ­ദ്യ­ത്തി­ന് ഉ­ത്ത­ര­മാ­യി നീ­ല­ക­ണ്ഠന്‍ പ­റ­യാന്‍ ഉ­ദ്ദേ­ശി­ച്ചി­രു­ന്നതും ഇ­തു­ത­ന്നെ­യാ­വ­ണം…..

2010, മേയ് 18

പിരി­വി­ന്റെ സാ­മൂ­ഹ്യ­ശാ­സ്­ത്ര­ം

സാ­മൂ­ഹ്യമാ­യ ആ­­ശ്യ­ങ്ങള്‍­ക്കു­വേ­ണ്ടി മാ­ത്ര­മു­ള്ള­താ­ണെ­ങ്കില്‍ അ­തില്‍ തെ­റ്റു­കാ­ണു­വാന്‍ ക­ഴി­യില്ല. ­മൂ­­ത്തില്‍ പൊ­തു­പ്ര­വര്‍ത്ത­നം ന­­ത്തു­ന്ന­വര്‍­ക്ക് സാ­ധാ­രണ തൊ­ഴി­ലു­കള്‍ നട­ത്തി ജീ­വി­ക്കു­വാന്‍ ക­ഴി­ഞ്ഞു എ­ന്നു­­രില്ല. നാ­ട്ടില്‍ ഒ­രു പ്ര­യോ­­മുണ്ട്: ­റ്റ (നെല്‍­ക്ക­തി­രു­­ളു­ടെ കൂട്ടം) കെ­ട്ടുന്ന­ത് ക­­റു­­യോ­ഗിച്ചല്ല; ­റ്റ ഉ­­യോ­ഗി­ച്ചുത­ന്നെ ആണ്. അതു­പോ­ലെ, ­മൂ­­ത്തില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന സാ­മൂ­ഹ്യ പ്ര­വര്‍­ത്ത­കനും ക­ഴി­യേണ്ട­ത് സ­മൂ­ഹം നല്‍­കുന്ന­ത് കൊ­ണ്ടുത­ന്നെ ആ­യി­രി­ക്ക­ണം. ­വന്‍ മ­റ്റേ­തെ­ങ്കിലും മാര്‍­ഗ്ഗ­ത്തി­ലൂ­ടെ പ­ണം സ­മ്പാ­ദി­ക്കു­­യാ­ണെ­ങ്കില്‍ ആ മാര്‍­ഗ്ഗ­ത്തോ­ടാവും അവ­ന് കൂറ്. ­മൂ­­ത്തോ­ടാ­വില്ല.....

2010, മേയ് 10

ബി . ഓ. ടി ചില ചോദ്യങ്ങള്‍

1 )30 മീറ്ററില്‍ 4  വരി റോഡ്‌ നിര്‍മിക്കാം എന്ന് ഇന്ത്യന്‍ റോഡ്‌ കോണ്ഗ്രസ് എന്ന സര്‍കാര്‍ ഏജന്‍സി പറയുമ്പോള്‍ 40 മീറ്ററിലെ നാലുവരി ആവു എന്ന് വാശി പിടിക്കുന്നത് ആര്കുവേണ്ടി?

2 )45  മീറ്റര്‍ വീതിയില്‍,  5 - 6 മീറ്റര്‍ പൊക്കത്തില്‍, കേരളത്തിന്‍റെ തെക്ക് വടക്ക് 550 കി.മി റോഡ്‌ നിര്‍മിക്കാന്‍ മണലും, ഗ്രവലും, മെറ്റലും ഒക്കെ കണ്ടെത്തി വരുമ്പോള്‍ ദുര്‍ബലമായ കേരളത്തിന്‍റെ പരിസ്ഥിതിയുടെ അവസ്ഥ എന്താവും?

3 ) ഇരു വശങ്ങളിലും ആയി പൊളിച്ചു നീകുന്ന കീട്ടിടങ്ങള്‍ പുന സൃഷ്ടിക്കാന്‍ വേണ്ട ഭീമ മായ അസംസ്കൃത വസ്തുകള്‍ എവിടെ നിന്ന്?

4 ) 4  വരി പാത പണിയാന്‍ 6  കോടി / കി. മി. ചെലവാകുമെന്ന് സര്‍ക്കാര്‍ കനകാകുംപോള്‍  ബി. ഓ. ടി മുതലാളി പറയുന്നത് 18 കോടി / കി.മി എന്നാണു. ലോകത്ത് എവിടെയാണ് ഈ നിരക്ക് ഉള്ളത്?  എന്താണ് റൊണാള്ട് സാര്‍ ഉള്‍പെടുന്ന പ്രബുദ്ധ കേരളം ഈ സര്‍ക്കാര്‍ സ്പോന്സേട്‌ അഴിമതിയെ കുറിച്ച് മൌനം പാലികുന്നത്?

5 ) മുതലാളിക് , 40 ശതമാനം തുക സര്‍ക്കാര്‍ ഗ്രാന്റു നല്‍കും. അതായത് യഥാര്‍ത്ഥത്തില്‍ നിര്‍മാണത്തിന് വേണ്ട 6 കോടിയില്‍ അധികം തുക മുതലാളിക് കിട്ടും. എങ്കില്‍ സര്കാരിനു നേരിട്ട് ആ തുകയ്ക് റോഡ്‌ പണിതു കൂടെ ?

6 ) ഏറ്റെടുകുന്ന 1 കി. മി റോഡില്‍ 1250 - 1500 മരങ്ങള്‍ (തണല്‍ മരങ്ങള്‍, വീടുകളിലെ തെങ്ങ്, മാവ് ...) വെട്ടി മാറ്റേണ്ടി വരും. 550  കൊണ്ട് ഗുണിച്ചാല്‍ ലക്ഷങ്ങള്‍.... സുര്യഖാതം പാവങ്ങളെ ബാധിച്ചതായെ റിപ്പോര്‍ട്ട് ഉള്ളൂ. എ .സി വീട്ടില്‍ നിന്ന്, ബി. ഓ. ടി റോഡിലുടെ 120 കി. മി വേഗത്തില്‍   എ .സി കാറില്‍ പോയി , എ .സി ഓഫീസില്‍ ചെന്ന്  ജോലി ചയ്തു, എ .സി ക്ലബില്‍ വിനോദിച്ചു , തിരികെ എ .സി കിടപരയിലെക്‌ മടങ്ങുന്ന മന്യന്മാര്ക് ആഗോള താപനം പത്ര വാര്‍ത്ത മാത്രമാകുന്നു.

7 )  കാല്‍നടക്കാര്‍ , സ്യ്കിലുകാര്‍, ടൂ വീലര്‍, ത്രീ വീലര്‍, ഓര്‍ഡിനറി ബസ്സുകള്‍ .... കേരളത്തിലെ 70  ശതമാനം വാഹനങ്ങളും ബി. ഓ. ടി റോഡില്‍ ഉണ്ടാവില്ല. പിന്നെങ്ങനെ കേരളത്തിന്‍റെ ഗതാഗത പ്രശ്നം പരിഹരികപെടും? അപകടം കുറയും? ഇവയെല്ലാം വഴി തിരിച്ചു വിടപെടുന്ന സര്‍വീസ് റോഡില്‍ അപകടം കുടില്ലേ?

8 ) റോഡ്‌ ഒരു വശത്തുനിന്നും മറുവശത്തേക്ക് മുറിച്ചു കടകാനാവില്ല. 6 കി. മി. ഇടവിട്ടുള്ള പ്രത്യേക സ്ഥലങ്ങള്‍ അന്വേഷിച്ചു പോയി മുറിച്ചു കടകണം. റോഡിലൂടെ പോകാന്‍ കാറിനു കി. മി ക്ക് 2 .50  രൂപയും ലോറിക് 3 .50 രൂപയും ചുങ്കം കൊടുകണം. 50 കി. മി യാത്രയ്ക് 125 രൂപ. എങ്ങനെ ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യം കവര്നെടുകുംപോള്‍ പ്രബുധര്‍ എന്താണ് മിണ്ടാത്തത്?


9 ) വികസനത്തിന്‍റെ ഇരകള്‍, കുടിയിരകപെടുന്നവര്‍ അവരുടെ കാര്യം ഇവിടെ പറയുന്നില്ല.... ഒറ്റ കാര്യം മാത്രം. വികസനം ലക്ഷങ്ങളുടെ ജീവിതം പരിചെരിയുംപോള്‍ ഇന്ത്യയില്‍ ഇന്ന് വരെ അവരെ സ്സംരക്ഷികാന്‍ ഒരു നിയമവും ഉണ്ടായിട്ടിലെന്നു മനസ്സിലാകുക. ...

10 ) 1000  പേരെ 1000  കാറില്‍  കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 120 കി. മി വേഗത്തില്‍ എതികുന്നതാണോ, 1000  പേരെ 350  കി. മി വേഗത്തില്‍ ഒരൊറ്റ ട്രെയിനില്‍ എതികുന്നതാണോ മെച്ചം ? വികസന വാദികള്‍ ഒന്നും ഇന്നുവരെ റയിവേ വികസിപികണം എന്ന് വാദിച്ചു കണ്ടില്ലല്ലോ?

ഇനിയും ഉണ്ട് ... ഇത്തരം  ചോദ്യങ്ങള്‍ക് ഉത്തരം നല്‍കാതെ  "നിങ്ങള്‍ കമ്പുടരിനെ എതിര്‍തത് പോലെ തന്നെ ആണ് ഇതു" എന്ന് ആക്രോശികുന്നത് കൊഞ്ഞനം കാടുന്നതിനു തുല്യം. ....

2010, മാർ 13

VOTE AGAINST CIVIL LIABILITY NUCLEAR DAMAGE BILL

Our government is churning out one hazardous bill after another. This time it is a bill called the Civil Liability for Nuclear Damage, and it's coming up for a vote in a couple of days.
The bill lets U.S. corporations off the hook for any nuclear accidents they cause on Indian soil. They'd only have to pay a meagre amount, and Indian taxpayers would be stuck paying crores for the nuclear clean up and to compensate the victims.
Without any public debate, the Prime Minister is appeasing American interests and ignoring our safety.
Greenpeace is launching a petition asking the PM to hold a public consultation before introducing the bill.
I have already signed this petition. Can you join me?
http://www.greenpeace.org/india/stop-the-vote
Thanks!

2010, ഫെബ്രു 26

സ്വത്തി­ലെ കൂ­ട്ടു­ടമ­സ്ഥ­ത സ­മ­ത്വ­ത്തി­ലേ­ക്കു­ള്ള വഴി


മു­ഴു­വന്‍ പേ­രു­ടെയും പു­രോ­ഗ­തി­ക്ക് തു­ല്യാ­വ­കാ­ശവും തു­ല്യാ­വ­സ­രവും എ­ന്ന മു­ദ്രാ­വാ­ക്യ­മാ­ണ് ഇ­ത്ത­വണ­ത്തെ സാര്‍­വ്വ­ദേശിയ വ­നി­താ­ദി­ന­ത്തി­നു­ള്ളത്. പ­ക്ഷേ വ­നി­താ­ദി­നാ­ച­ര­ണ­ത്തി­ന്റെ ശ­താ­ബ്ദി വര്‍­ഷ­മാ­യിട്ടും ബ­ഹു­ഭൂ­രിപ­ക്ഷം സ്­ത്രീ­കള്‍ക്കും ഭൂ­മി­യിലും സ്വ­ത്തി­ലു­മു­ള്ള അ­വ­കാ­ശവും ഉ­പ­യോ­ഗ­വും നി­യ­ന്ത്ര­ണവും ഉ­ട­മ­സ്ഥ­തയും ഒ­ക്കെ സ്വ­പ്‌­നം മാ­ത്ര­മാ­യി തു­ട­രുന്നു. മ­റു­വശ­ത്ത് പു­രു­ഷ­കേ­സ­രികള്‍ 'ജ­ന്മ­സി­ദ്ധവും ദൈ­വ­ദ­ത്ത­വുമാ­യ' ത­ങ്ങ­ളു­ടെ സ്വ­ത്ത­വ­കാ­ശം അ­ഭം­ഗു­രം നി­ല­നിര്‍­ത്തുന്നു. 'വി­വാ­ഹാന­ന്ത­ര സ്വ­ത്തില്‍ പു­രു­ഷ­നൊ­പ്പം സ്­ത്രീക്കും തു­ല്യാ­വ­കാ­ശം' എ­ന്ന ആശ­യം പു­രു­ഷാ­ധിപ­ത്യ വ്യ­വ­സ്ഥ­യ്‌­ക്കെ­തി­രാ­യ സ­മ­രവും സ­മ­ത്വ­ത്തി­ലേ­ക്കു­ള്ള വ­ഴി­യി­ലെ ചെ­റു­തല്ലാ­ത്ത കാല്‍­വെ­യ്­പ്പു­മാ­ണ്.
ആ­ദ്യകാ­ല വര്‍­ഗ്ഗ-പൂര്‍­വ്വ ഘ­ട്ട­ത്തില്‍ ല­ളി­തമാ­യ ഉ­പ­ക­ര­ണ­ങ്ങളും ജീ­വ­നോ­പാ­ധി­കളും മാ­ത്ര­മാ­ണ് മ­നു­ഷ്യ­ന് സ്വ­ന്ത­മാ­യി ഉ­ണ്ടാ­യി­രു­ന്നത്. ഈ സ്വ­ത്തു­ക്ക­ളില്‍ സ്­ത്രീ­ക്കും പു­രു­ഷനും തു­ല്യാ­വ­കാ­ശം ഉ­ണ്ടാ­യി­രു­ന്നു­വെന്നും ച­രിത്രം സാ­ക്ഷ്യ­പ്പെ­ടു­ത്തുന്നു. എ­ന്നാല്‍ ക്രമേ­ണ കാ­ലി­വ­ളര്‍­ത്ത­ലും കൃ­ഷിയും ആ­രം­ഭി­ച്ച­തോടെ, ഭക്ഷ­ണം തേ­ടി അ­ല­യു­ന്ന സ്വ­ഭാ­വം മ­നു­ഷ്യന്‍ ഉ­പേ­ക്ഷി­ക്കു­കയും സമ്പ­ത്ത് വര്‍­ദ്ധ­മാ­ന­മായ തോ­തില്‍ ഉ­ണ്ടാ­കു­വാനും തു­ടങ്ങി. ഇങ്ങ­നെ കാ­ലി­വ­ളര്‍­ത്ത­ലി­ന്റെ ഭാ­ഗ­മാ­യി കാ­ലിക­ളെ മേ­യ്­ക്കു­വാ­നാ­യി പു­രു­ഷന്‍ വീ­ടി­നു പു­റത്തു­പോ­കേ­ണ്ടി­വ­രു­കയും പ്ര­സ­വ­ശേ­ഷം കു­ഞ്ഞി­നെ മു­ല­യൂ­ട്ടു­ന്ന സ്­ത്രീ­കള്‍ വീ­ട്ടി­ലി­രി­ക്കേ­ണ്ടി­വ­രു­ക­യും ഉ­ണ്ടായി. വീ­ട്ടി­ലി­രു­ന്ന സ്­ത്രീകള്‍­പോലും മണ്‍­പാ­ത്ര നിര്‍­മ്മാ­ണം തു­ണി­നെ­യ്­ത്ത് തു­ടങ്ങിയ ജോ­ലി­ക­ളില്‍ ത­ങ്ങ­ളു­ടെ സ­ഹ­ജ­മാ­യ അ­ദ്ധ്വാ­ന വാ­സ­ന ഉ­പ­യോ­ഗ­പ്പെ­ടുത്തി. ഇ­ത് പ­ക്ഷേ, പുതി­യൊ­രു അ­ദ്ധ്വാ­ന വി­ഭജ­നം സൃ­ഷ്ട­ിക്കു­കയും ക്രമേ­ണ പു­രുഷ­ന് സ്ത്രീ­യു­ടെ മേല്‍ സാ­മ്പ­ത്തി­കവും സാ­മൂ­ഹ്യ­വുമാ­യ മേ­ധാ­വി­ത്വം ന­ല്‍­കു­ന്ന­തി­ലേ­ക്ക് വ­ഴി­വെ­യ്­ക്കു­കയും ചെ­യ്തു. വീ­ടി­ന് വെ­ളി­യില്‍ പുതി­യ ഉ­ത്­പാ­ദ­നോ­പ­ക­ര­ണ­ങ്ങള്‍ സൃ­ഷ്ടി­ക്ക­പ്പെട്ടു. അ­വ­യുടെ­യൊ­ക്കെ ഉ­ടമ­സ്ഥ­ത പു­രു­ഷ­നി­ലേ­ക്ക് വന്നു­ചേരു­വാന്‍ തു­ടങ്ങി. ഇ­തോ­ടെ വീ­ട്ടി­നു­ള്ളില്‍ സ്­ത്രീ­കള്‍ ചെ­യ്­തു­വ­ന്ന അ­ദ്ധ്വാ­ന­ത്തി­ന്റെ സാ­മൂ­ഹ്യ സ്വ­ഭാ­വം ന­ഷ്ട­പ്പെട്ടു. സ്­ത്രീ-പുരു­ഷ ബ­ന്ധ­ത്തില്‍ മൗ­ലി­ക­മാ­യ മാ­റ്റ­ത്തിനും ഇ­ത് കാ­ര­ണ­മായി. ഇ­ങ്ങനെ, സ്വ­കാ­ര്യ സ്വ­ത്തി­ന്റെ ആ­വിര്‍­ഭാ­വ­ത്തോ­ടെ അ­തി­ന്റെ പിന്‍തു­ടര്‍­ച്ച ഉ­പ്പാക്കു­ക പു­രു­ഷ­ന്റെ പ്ര­ശ്‌­ന­മാ­യി മാ­റി­യതും ഏ­ക ഭര്‍­തൃ­കു­ടും­ബം എ­ന്ന സ്ഥാ­പ­ന­ത്തി­ന്റെ വ­ളര്‍­ച്ച­യ്­ക്ക് കാ­ര­ണ­മാ­യതും എംഗ­ത്സ് ത­ന്റെ വി­ഖ്യാ­ത­മാ­യ 'കു­ടുംബം, സ്വ­കാ­ര്യ­സ്വത്ത്, ഭ­ര­ണ­കൂ­ടം ഇ­വ­യു­ടെ ഉ­ത്ഭവം' എ­ന്ന കൃ­തി­യില്‍ വി­ശ­ദ­മാ­യി വി­വ­രി­ക്കു­ന്നു­ണ്ട്.
സ്വ­കാ­ര്യ­സ്വ­ത്തി­നെ അ­ടി­സ്ഥാ­ന­മാ­ക്കി­യു­ള്ള വ്യ­ത്യസ്­ത വ്യ­വ­സ്ഥി­തി­ക­ളില്‍ ഒ­രു രൂ­പ­ത്തി­ല­ല്ലെ­ങ്കില്‍ മ­റ്റൊ­രു രൂ­പ­ത്തില്‍, വര്‍­ഗ്ഗ­പ­രമാ­യ അ­ടി­ച്ച­മര്‍­ത്ത­ലി­നൊ­പ്പം ലിം­ഗ­പ­രമാ­യ അ­ടി­ച്ച­മര്‍­ത്തലും ശ­ക്ത­മാ­യി നി­ല­നി­ന്നു പോന്നു. നാ­ടു­വാ­ഴി­ത്ത­ത്തി­ലെ കൂ­ട്ടു­കു­ടും­ബം മു­ത­ലാ­ളി­ത്വ­ത്തി­ലെ അ­ണു­കു­ടും­ബ­മാ­യി മാ­റി­യെ­ങ്കിലും സ്വ­ത്ത­വ­കാ­ശം ആ­ത്യ­ന്തി­ക­മാ­യി പു­രു­ഷ­ന്മാ­രു­ടെ കൈവ­ശം ത­ന്നെ തു­ടര്‍­ന്നു. 1956-ലെ ഹി­ന്ദു പിന്‍­തു­ടര്‍­ച്ചാ­വ­കാ­ശ­നി­യ­മ­വും 1925-ലെ ഇ­ന്ത്യന്‍ പിന്തു­ടര്‍­ച്ചാ­വ­കാ­ശ­നി­യ­മവും സ്­ത്രീ­ക്ക് കു­ടും­ബ­സ്വ­ത്തി­ലു­ള്ള അ­വ­കാ­ശം അം­ഗീ­ക­രി­ച്ചു­വെ­ങ്കിലും ഫ­ല­ത്തില്‍ പ­രി­മി­തമായ ആ അ­വ­കാ­ശം പോലും പ­ല­പ്പോഴും അ­വള്‍­ക്ക് നി­ഷേ­ധി­ക്കപ്പെടു­ന്ന­താ­യി കാ­ണാം. നി­യ­മ­ത്തി­ന്റെ സ­മ്മര്‍­ദ്ദം മൂലം കു­ടും­ബ­സ്വ­ത്തില്‍ അം­ഗീ­ക­രി­ക്കു­ന്ന, പ­ല­പ്പോഴും നി­ഷേ­ധി­ക്കപ്പെടു­ന്ന ഈ അ­വ­കാ­ശം ആര്‍ജ്ജി­ത സ്വ­ത്തിലും സ്­ത്രീ­യു­ടെ അ­ദ്ധ്വാ­ന­ഫ­ല­മാ­യു­ണ്ടാ­കു­ന്ന സ്വ­ത്തി­ലും വി­വാ­ഹാന­ന്ത­ര സ്വ­ത്തിലും നല്‍­കു­വാന്‍ ന­മ്മു­ടെ സ­മൂ­ഹം ത­യ്യാ­റല്ലാ­യെന്ന­ത് ഇ­നിയും വേണ്ട­ത്ര ച­ര്‍­ച്ച­ചെ­യ്യ­പ്പെ­ടാ­ത്ത വലി­യൊ­രു വി­വേ­ച­ന­മാണ്. മു­ത­ലാ­ളി­ത്ത സ­മൂ­ഹ­ത്തില്‍ സ്­ത്രീ­കള്‍ സ്വ­ത­ന്ത്ര­ക­ളാ­ണെ­ന്ന് വാ­ദി­ക്കു­ന്നവര്‍­പോലും ഉ­ത്­പാ­ദ­നോ­പ­ക­ര­ണ­ങ്ങ­ളു­ടെ ഉ­ട­മ­സ്ഥ­തയും അ­വ­കാ­ശവും അ­വ­ളു­മാ­യി പ­ങ്കു­വെ­യ്­ക്കു­വാന്‍ ത­യ്യാ­റല്ല എ­ന്ന് ചു­രു­ക്കം.
കേവ­ലം രാ­ഷ്ട്രീ­യമോ സാ­മൂഹ്യമോ ആ­യ അ­ധി­കാ­ര­ങ്ങള്‍ പ­ങ്കു­വെ­ച്ചാല്‍­പ്പോലും സ­മൂ­ഹ­ത്തി­ലെ നിര്‍­ണ്ണാ­യ­ക സ്വാധീ­ന ശ­ക്തിയാ­യ സ്വ­ത്തു­ടമ­സ്ഥ­ത സ്­ത്രീ­യു­മാ­യി കൈ­മാ­റാനും പ­ങ്കു­വെ­യ്­ക്കു­വാനും പു­രുഷന്‍ ത­യ്യാ­റാ­കാ­ത്തി­ട­ത്തോ­ളം മു­ത­ലാ­ളി­ത്ത സ­മൂ­ഹ­ത്തില്‍ സ്­ത്രീ-പുരു­ഷ സ­മ­ത്വ­ത്തി­ന് വേ­ണ്ടി­യു­ള്ള യ­ത്‌­നം അ­ധ­ര­വ്യാ­യാ­മ­മാ­യി നി­ല­നില്‍­ക്കു­മെ­ന്ന­തി­ന് സംശ­യം വേണ്ട.
പു­രുഷ­ന് ഭൂ­മി­യി­ലേയും സ്വ­ത്തി­ലേയും അ­വ­കാ­ശം ജ­ന്മ­സി­ദ്ധ­മാ­ണെ­ന്ന് അം­ഗീ­ക­രി­ക്കു­വാന്‍ ത­യ്യാ­റാ­കു­ന്ന മ­ത-സാ­മൂ­ഹ്യ നേ­തൃ­ത്വം, സ്­ത്രീ­ക്ക് പ­ക്ഷേ ആ അ­വ­കാ­ശം നല്‍­കു­വാന്‍ ത­യ്യാ­റല്ല. നി­രവ­ധി വ്യ­ക്തി­ക­ളു­ടെയും പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ­യും ശ്രമ­ഫ­ല­മായും നി­യ­മ­നിര്‍­മ്മാ­ണ­ങ്ങ­ളി­ലൂ­ടെ­യും പ­രി­മി­തമാ­യ ചി­ല അ­വ­കാ­ശ­ങ്ങള്‍ സ്വ­ത്തില്‍ സ്­ത്രീ­ക്ക് അ­നു­വ­ദി­ക്കു­വാന്‍ ഇ­ട­യാ­യി­ട്ടു­ണ്ടെ­ങ്കിലും അതു­പോലും നി­ഷേ­ധി­ക്ക­പ്പെ­ടു­ന്ന­താ­യി­ട്ടാ­ണ് അ­നു­ഭ­വ­ങ്ങള്‍ തെ­ളി­യി­ക്കു­ന്നത്. ഹി­ന്ദു പിന്‍­തു­ടര്‍­ച്ചാ­വ­കാ­ശ­നി­യ­മ­ത്തി­ന്റെയും മേ­രി റോ­യി കേ­സി­നെ തു­ടര്‍­ന്നു­ള്ള കൃ­സ്­ത്യന്‍ പിന്‍­തു­ടര്‍­ച്ചാ­വ­കാ­ശ­ത്തി­ന്റെയും ഫ­ല­പ്ര­ാ­പ്­തി പരി­ശോ­ധി­ച്ചാല്‍ അവ ബോ­ധ്യ­പ്പെ­ടു­ന്ന­താണ്. നി­ല­വി­ലു­ള്ള നി­യ­മ­ങ്ങള്‍ ഫ­ല­പ്ര­ദ­മാ­യി ന­ട­പ്പാ­ക്ക­പ്പെ­ടാ­ത്ത­താ­ണ് അത്ത­രം പ­രാ­ജ­യ­ങ്ങള്‍­ക്ക് കാ­ര­ണ­മെ­ങ്കില്‍ വി­വാ­ഹാന­ന്ത­ര സ്വ­ത്തിലും സ്­ത്രീ­കള്‍ സ്വ­ന്ത­മാ­യി ആര്‍­ജ്ജി­ക്കു­ന്ന സ്വ­ത്തിലും അ­വള്‍­ക്കു­ള്ള അ­വ­കാ­ശം ഇ­നിയും സ­മൂ­ഹ­ത്തില്‍ അം­ഗീ­ക­രി­ക്ക­പ്പെ­ടു­കയോ അ­നു­വ­ദി­ക്ക­പ്പെ­ടു­കയോ ചെ­യ്­തി­ട്ടില്ല.
സ്വത്തും സ­മ്പ­ത്തി­ന്മേ­ലു­ള്ള അ­ധി­കാ­രവും നി­ല­നില്‍­പ്പി­ന്റെ അ­ടിസ്ഥാ­ന ഘ­ട­ക­മാ­യി ക­ണ­ക്കാ­ക്ക­പ്പെ­ടു­മ്പോള്‍, ഇ­വ­യില്‍ അ­വ­കാ­ശാ­ധി­ക­ര­ങ്ങ­ളില്ലാ­ത്ത സ്ത്രീ കൂ­ടു­തല്‍ ചൂ­ഷ­ണ­ത്തി­ന് വി­ധേ­യ­മാവു­ക സ്വാ­ഭാ­വി­കമാണ്. ഭൂ­മി­യു­മാ­യി ഏ­റെ അ­ടു­ത്ത് ബ­ന്ധ­പ്പെ­ടു­ന്ന­വളാ­ണ് സ്­ത്രീ. കൃ­ഷി­യി­ലും, കൃ­ഷി­പ്പ­ണി­യി­ലും, ഭൂ­സം­ര­ക്ഷ­ണ­ത്തി­ലും, ഭ­ക്ഷ്യ വി­ള­പ­രി­പാ­ല­ന­ത്തി­ലും, സം­സ്­ക­ര­ണ­ത്തിലും ഒ­ക്കെ സു­പ്രധാ­ന പ­ങ്ക് വ­ഹി­ക്കുന്ന­ത് സ്­ത്രീ­യാണ്. ഇ­ന്ത്യ­യി­ലെ കാര്‍ഷിക തൊ­ഴില്‍ ശ­ക്തി­യു­ടെ 70 ശ­ത­മാ­നവും സ്­ത്രീ­ക­ളാണ്. എ­ന്നാല്‍ ആ ഭൂ­മി­യു­ടെ സ്വ­ത­ന്ത്രമാ­യ ഉ­പ­യോ­ഗാ­ധിക­ര­മോ, ഉ­ട­മ­സ്ഥാ­വകാമോ അ­വള്‍­ക്കില്ല. ഭൂ­മി­യി­ത­ര സ­മ്പ­ത്തി­ലെ - സ്ഥാ­വ­ര ജം­ഗ­മ വ­സ്­തു­ക്ക­ളു­ടെ - ഉ­ട­മ­സ്ഥ­ത­യിലും ഈ സ്ഥി­തി വ്യ­ത്യ­സ്­തമല്ല. കു­ടും­ബ­ത്തില്‍ ഇ­വ­യെല്ലാം കൈ­മാ­റ്റം ചെ­യ്യ­പ്പെ­ടു­ന്നത്, വാ­ങ്ങി­ക്ക­പ്പെ­ടു­ന്നത്, ചു­മ­ത­ല­പ്പെ­ടു­ത്ത­പ്പെ­ടു­ന്നത്, ഉ­ട­മ­സ്ഥ­പ്പെ­ടു­ത്ത­പ്പെ­ടു­ന്നത് പു­രുഷ­ന്റെ പേ­രില്‍ മാ­ത്രം.
പു­രുഷ­ന് തോ­ന്നു­മ്പോ­ഴെല്ലാം ആ­രു­ടെയും ആ­നു­വാ­ദ­മില്ലാ­തെ ത­നിച്ച് ഈ സ്വ­ത്തു­ക്കള്‍ വില്‍ക്കാം മ­റ്റു­ള്ള­വര്‍­ക്ക് കൈ­മാ­റ്റം ചെ­യ്യാം, പ­ണ­യ­പ്പെ­ടു­ത്താം, അ­വ­യു­ടെ ജാ­മ്യ­ത്തില്‍ മ­റ്റ് ആ­സ്­തി­കളും വ­രു­മാ­നവും സ­മ്പാ­ദി­ക്കാം, സം­രം­ഭ­ങ്ങള്‍ പ­ടു­ത്തു­യര്‍­ത്താം. ഭാ­ര്യയും അ­മ്മയും സ­ഹോ­ദ­രിയും മ­ക­ളു­മാ­യ സ്­ത്രീ, പു­രു­ഷ­ന്റെ ഭൂ­മി­യില്‍ എ­പ്പോള്‍ വേ­ണ­മെ­ങ്കിലും കു­ടി­യി­റ­ക്ക­പ്പെ­ടാ­വു­ന്ന കു­ടി­കി­ട­പ്പു­കാ­രി­യാ­യി തു­ട­രുന്നു. സ­മൂ­ഹ­ത്തി­ലെ കു­ടും­ബ­ഭാ­രം പേ­റു­ന്ന സ്­ത്രീ­യു­ടെ അവ­സ്ഥ­പോലും ഇ­തില്‍ നിന്നും ഏ­റെ വ്യ­ത്യ­സ്­ത­മല്ല എ­ന്നു­കാ­ണാം. സ്­ത്രീ­ക­ളു­ടെ സാ­മ്പ­ത്തി­കവും സാ­മൂ­ഹ്യ­വുമാ­യ പി­ന്നോ­ക്കാ­വ­സ്ഥ­യു­ടെ പ്രധാ­ന കാ­ര­ണ­മാ­യി സ്വ­ത്തി­ലു­ള്ള അ­വകാ­ശ നി­ഷേ­ധം പ്ര­വര്‍­ത്തി­ക്കു­ന്നു.
ഒ­രു കു­ടും­ബാം­ഗ­ത്തി­ന്റെ അ­വ­കാ­ശ­ത്തി­ലു­പരി, ത­ന്റെ അ­ദ്ധ്വാ­ന­ത്തി­ന്റെ പ­ങ്ക് എ­ന്ന രൂ­പ­ത്തിലും സ്­ത്രീ­ക്ക് സ്വ­ത്തില്‍ അ­വ­കാ­ശ­മുണ്ട്, അര്‍­ഹ­ത­യു­ണ്ട്. സ്­ത്രീ­യു­ടെ കാ­ണാ­പ്പ­ണി­യെ­കു­റി­ച്ചു­ള്ള ചര്‍­ച്ച­കള്‍ ധാ­രാ­ള­മാണ്. ഈ കാ­ണാ­പ്പ­ണിയും സ്വ­ത്ത് സ­മ്പാ­ദ­നവും ത­മ്മി­ലു­ള്ള ബ­ന്ധവും തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ട്. ഒ­രു പാ­ച­ക­ക്കാ­രി­യുടെ, തൂ­പ്പു­കാ­രി­യു­ടെ, അ­ല­ക്കു­കാ­രി­യു­ടെ, ആ­യ­യു­ടെ, കൂ­ട്ടി­രി­പ്പു­കാ­രി­യു­ടെ, കാ­വല്‍­ക്കാ­രി­യു­ടെ - അങ്ങനെ നി­രവ­ധി റോ­ളു­കള്‍ ഒ­രു കു­ടും­ബ­ത്തില്‍ ഏ­ക­യാ­യി ന­യി­ക്കു­ന്ന­വ­ളാ­ണ് സ്­ത്രീ. ഇ­വ­യ്‌­ക്കോ­രോ­ന്നിനും പ്ര­ത്യേകം, പ്ര­ത്യേ­കം ആ­ളെ ശ­മ്പ­ള­ത്തിന് വെ­യ്‌­ക്കേ­ണ്ടി­വ­രു­മാ­യി­രു­ന്നെ­ങ്കില്‍ പു­രുഷ­ന് അവ­ന്റെ ഒ­രു വ­രു­മാ­നവും മ­തി­യാ­കാ­തെ വ­രുകയും ഇ­ക്ക­ണ്ട സ്വ­ത്തൊ­ക്കെ കു­ടും­ബ­ങ്ങ­ളില്‍ ആര്‍­ജ്ജി­ക്കാന്‍ ക­ഴി­യാ­തെ­വ­രുകയും ചെ­യ്യു­മാ­യി­രുന്നു. പു­തി­യ, പുതി­യ നി­ക്ഷേ്­പ­ങ്ങള്‍ക്കും സ്വ­ത്ത് സ­മ്പാ­ദ­ന­ത്തിനും പ­രുഷ­നെ പ്രാ­പ്­ത­നാ­ക്കു­ന്ന­തില്‍ വലി­യൊ­രു പ­ങ്ക്, സ്­ത്രീ­യു­ടെ ഇ­ത്ത­ര­ത്തി­ലു­ള്ള യാ­തൊ­രു മൂ­ല്യവും പ്ര­തി­ഫ­ല­മില്ലാ­ത്ത കാ­ണാ­പ്പ­ണി­ക്കാണ്. ആ­ഴ­ത്തില്‍ പരി­ശോ­ധി­ച്ചാല്‍ പു­രു­ഷന്‍ ആര്‍­ജ്ജി­ക്കു­ന്ന സ്വ­ത്തി­ന് പു­റമേ, പാ­രമ്പ­ര്യ സ്വ­ത്തി­ല്‍ അവ­ന് ല­ഭി­ക്കു­ന്ന അ­വ­കാ­ശ­ത്തി­നു­പി­ന്നി­ലും സ്­ത്രീ­യു­ടെ ഇ­ത്ത­ര­ത്തി­ലു­ള്ള സ­ഹ­ന­ങ്ങ­ളു­ടെ ക­ഥ­യു­ണ്ട­ന്നു­കാ­ണാം. ഒ­ട്ടു­മി­ക്ക വീ­ടു­ക­ളിലും ഈ കാ­ണാ­പ്പ­ണി­യു­ടെ മൂ­ല്യത്തിനു­പു­റമേ, സ്­ത്രീ­യു­ടെ സ്വന്തം തൊ­ഴിലില്‍ നി­ന്നുള്ള വ­രു­മാ­നവും പു­രുഷ­ന്റെ സ്വ­ത്തു­സ­മ്പാ­ദ­ന നി­ക്ഷേ­പ­ത്തി­ലെ പ്രധാ­ന ഭാ­ഗ­മാ­കു­ന്നു­ണ്ട്. കൂ­ടാ­തെ ഭര്‍­തൃ­ഗൃ­ഹ­ത്തില്‍ വീ­ടു­വെ­യ്­ക്കു­ന്ന­തി­ന്റെയും സ്ഥ­ലം വാ­ങ്ങു­ന്ന­തി­ന്റെയും മ­റ്റ് സ്ഥാ­വര - ജം­ഗ­മ വ­സ്­തു­ക്കള്‍ സ­മ്പാ­ദി­ക്കു­ന്ന­തി­ന്റെയും നി­ക്ഷേ­പ­മാ­യി വര്‍ത്തി­ക്കുന്നത് പ­ല­പ്പോഴും അ­വള്‍­ക്ക് സ്­ത്രീ­ധ­ന­മാ­യി ല­ഭി­ക്കു­ന്ന സ്വര്‍­ണ്ണവും പ­ണവും ഒ­ക്കെ­യാണ്. വി­വാ­ഹാന്ത­രം കു­ടും­ബം ആര്‍­ജ്ജി­ക്കു­ന്ന സ്വ­ത്തില്‍ സ്­ത്രീ­യു­ടെ വി­യര്‍പ്പും പങ്കും ഉ­ണ്ടെ­ന്ന് ചു­രുക്കം. 'ഏ­തു­പു­രു­ഷ­ന്റെയും വി­ജ­യ­ത്തി­ന് പി­ന്നില്‍ ഒ­രു സ്­ത്രീ­യു­ണ്ടാവും' എ­ന്ന് ചൊല്ലി ന­ട­ക്കു­ന്ന­വര്‍ അ­വ­ള്‍ക്ക് സ്വ­ത്തില്‍ അ­വ­കാ­ശം നല്‍­കു­ന്ന­തി­ന് ത­യ്യാ­റല്ലാ­യെന്നും സാ­രം.
ഇങ്ങ­നെ ജീ­വി­ത­ത്തി­ലെ മ­റ്റു­പ­ല­മേ­ഖ­ല­ക­ളി­ലെയും പോ­ലെ വ­രുമാ­നോ­ത്­പാ­ദ­ന­ത്തിലും തു­ല്യമാ­യ പ­ങ്കാ­ളി­ത്തം സ്­ത്രീ­ക്കു­ണ്ടെ­ങ്കിലും അ­വ­ളു­ണ്ടാ­ക്കു­ന്ന വ­രു­മാ­നം ക­വര്‍­ന്നെ­ടുത്ത്, അ­തു­പ­യോ­ഗി­ച്ച് സ­മ്പ­ത്തു­ണ്ടാ­ക്കി ആ സ്വ­ത്തു­ക്ക­ളു­ടെ ബ­ല­ത്തി­ല്‍ അവ­ളെ ചൂഷ­ണം ചെ­യ്യു­ന്ന­രീതി­യാ­ണ് നി­ല­നില്‍­ക്കുന്ന പു­രു­ഷാ­ധിപ­ത്യ വ്യ­വ­സ്ഥ­യ്­ക്കുള്ളത്. ഈ സാ­ഹ­ച­ര്യ­ത്തില്‍ വി­വാ­ഹ­മോച­നമോ മ­റ്റെ­ന്തെ­ങ്കിലും കു­ടും­ബ­ച്ഛി­ദ്ര­ങ്ങളോ നി­മി­ത്തം ഭര്‍­തൃ­ഗൃ­ഹം ഉ­പേ­ക്ഷി­ക്കേ­ണ്ടി­വ­രു­ന്ന സ്­ത്രീ­ക്ക് മാതൃ (പിതൃ) ഗൃ­ഹ­ത്തില്‍ അ­ഭ­യ­മി­ല്ലെ­ങ്കില്‍ പെ­രു­വഴിയോ തൂ­ക്കുക­യറോ മാത്രം ശ­ര­ണാ­മായുള്ള അ­വ­സ്ഥ­യാ­ണ് ന­മ്മു­ടെ സ­മൂ­ഹ­ത്തി­ലു­ള്ളത്. കു­ടും­ബ ബ­ന്ധ­ങ്ങള്‍ കൂ­ടു­തല്‍ കൂ­ടു­തല്‍ ശി­ഥി­ല­മാ­യി കൊ­ണ്ടി­രി­ക്കു­ന്ന കേ­ര­ള സ­മൂ­ഹ­ത്തി­ലെ സ്­ത്രീ, വള­രെ വലി­യ സ­ങ്കീര്‍ണ്ണതയാണ് ഈ കാ­ര്യ­ത്തില്‍ നേ­രി­ടു­ന്ന­ത്. 2008 - ലെ ഗാര്‍ഹി­ക പീ­ഡ­ന നി­രോ­ധ­ന നി­യ­മ­ത്തി­ലെ 17-ാം വ­കുപ്പ് ­പ്ര­കാ­രം സ്­ത്രീ­ക്ക് താന്‍ പ­ങ്കു­പാര്‍­ത്തി­രു­ന്ന വീ­ട്ടില്‍ താ­മ­സി­ക്കു­ന്ന­തി­നു­ള്ള അ­വ­കാ­ശം ല­ഭി­ച്ചത്, സ്ത്രീ പദ­വി സം­ര­ക്ഷ­ണ­ത്തി­ലെ ഒ­രു നാ­ഴി­ക­കല്ലാണ്. എ­ന്നാല്‍ ഇ­ത്ത­ര­ത്തി­ലുള്ള റെ­സി­ഡന്‍­സ് ഒര്‍ഡര്‍ ല­ഭി­ക്കു­ന്ന സ്­ത്രീ­യു­ടെ അവസ്ഥ, ഒ­ഴി­പ്പി­ക്കല്‍ ഭീ­ഷ­ണി­ക്ക് താല്‍­ക്കാലി­ക സ്റ്റേ വാ­ങ്ങി­യി­രി­ക്കുന്ന ഒ­രു കു­ടി­കി­ട­പ്പു­കാര­ന്റെ അ­വ­സ്ഥ­യില്‍ നിന്നും ഒ­ട്ടും ഭേ­ദ­വുമല്ല. ഈ വ­കു­പ്പ് സ്വ­ത്തി­ന്റെ ഉ­ട­മസ്ഥ­ത­യോ, ത­ന്റേതാ­യ അം­ശം ഭാ­ഗി­ച്ചു­കി­ട്ടു­ന്നതിനോ അ­വള്‍­ക്ക് അ­വ­കാ­ശം നല്‍­കു­ന്നില്ല. ഭര്‍­തൃ വീ­ട്ടില്‍ താ­മ­സി­ക്കാന്‍ നിര്‍­വ്വാ­ഹ­മില്ലാ­തെ വേര്‍­പെ­ട്ടു­താ­മ­സി­ക്കാന്‍ ത­യ്യാ­റാ­കു­ന്ന സ്­ത്രീ­ക്ക് ത­ന്റെ ജീ­വി­തകാ­ല സ­മ്പാദ്യം മു­ഴു­വന്‍ അ­യാള്‍­ക്ക് നല്‍­കി പോ­രേ­ണ്ടി­വ­രു­ന്ന അ­വ­സ്ഥ ത­ന്നെ­യാ­ണ് നി­ല­നില്‍­ക്കു­ന്ന­ത്.
ജ­സ്­റ്റി­സ് വി.ആര്‍ കൃ­ഷ്­ണ­യ്യര്‍ അ­ദ്ധ്യ­ക്ഷനാ­യ നി­യ­മ പ­രി­ഷ്‌കാ­ര ക­മ്മീ­ഷനും സംസ്ഥാ­ന സര്‍­ക്കാ­രി­ന്റെ വ­നി­താ­ന­യവു­മൊ­ക്കെ വി­വാ­ഹാന­ന്ത­ര സ്വ­ത്തില്‍ സ്­ത്രീ­ക്ക് അ­വ­കാ­ശം നല്‍­ക­ണ­മെ­ന്ന് നിര്‍­ദ്ദേ­ശ­മു­യര്‍­ത്തി­യി­ട്ടു­ണ്ടെ­ങ്കിലും ഫ­ല­പ്ര­ദ­മാ­യ ന­ട­പ­ടി­ക­ളൊന്നും ത­ന്നെ നാ­ളി­തുവ­രെ ഉ­ണ്ടാ­യി­ട്ടില്ല. ഇ­തി­നായി കൂ­ടുതല്‍ പ­ങ്ക് വ­ഹി­ക്കേണ്ട കേ­ന്ദ്ര­ഗ­വണ്‍­മെന്റി­ന് മു­ന്നില്‍, ഈ വിഷ­യം ശ­ക്ത­മാ­യി ഉ­യര്‍­ത്തു­വാന്‍ ഇ­വി­ടു­ത്തെ ജന്‍­ഡര്‍ ഗ്രൂ­പ്പു­കള്‍­ക്ക് ക­ഴി­ഞ്ഞി­ട്ടു­മില്ല. ഇ­തി­നാ­വ­ശ്യമാ­യ ബ­ഹു­ജ­ന സ­മ്മര്‍­ദ്ദ­മോ, സ­മ്മതിയോ ഇ­നിയും ഉ­യര്‍­ന്നു­വ­ന്നി­ട്ടു­മില്ല. വി­വാ­ഹാന­ന്ത­ര സ്വ­ത്തി­ലെ കൂ­ട്ടു­ടമ­സ്ഥ­ത ഒരു ഔ­ദാ­ര്യമല്ല, അ­വ­കാ­ശ­മാ­ണ് എ­ന്ന് സ്­ത്രീ­കളും തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ട്.


2010, ഫെബ്രു 21

ബുര്‍ജ് ഖലിഫാ തലതിരിഞ്ഞ വികസനത്തിന്റെ ഉത്തമ മാതൃക

ഇതാണോ വികസനത്തിന്റെ മുഖം?
തുണി മറച്ചതും മടലുകള്‍ ചാരി വെച്ചതുമായ
ചെറ്റക്കുടിലുകള്‍ കേരളത്തില്‍ പോലുമുണ്ട്......
അവയൊക്കെ പുതുക്കിപനിതിട്ടു
നിങ്ങള്‍ ഊറ്റം കൊള്ളൂ ....

ഇത്രയും ഭീമാകാരമായ
നിര്‍മ്മിതിക്കായി എത്ര പാവങ്ങളുടെ
സ്വപ്നമാണ് തകര്‍ത്തിരിക്കുക?
എത്ര കുടിലുകള്‍ പക്കാ വീടുകള്‍ ആക്കാമായിരുന്ന,
എന്തുമാത്രം ഭൂവിഭവങ്ങളാണ് യാതൊരു necessityum ഇല്ലാത്ത
ഈയൊരു കോണ്ക്രീട്ടു കൂടിനു വേണ്ടി നശിപ്പിച്ചത്?

ഇതിനു വേണ്ടി നടത്തിയ വിഭവ ചൂഷണം പ്രകൃതിയില്‍
എത്രമാത്രം ആഘാതം എല്പിചിട്ടുണ്ടാവും....
ഇതിന്റെ നിലനില്‍പ്പ്‌ പ്രകൃതിയില്‍ എത്രമാത്രം
ആഘാതം എല്പിക്കുന്നുണ്ടാവും? .....

ഈ കെട്ടിടതിനെ സത്യത്തില്‍ എന്താണ് ചെയ്യേണ്ടത്...?
നിങ്ങള്‍ക്കറിയാമല്ലോ...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Advocate practicing at Ernakulam and Alappuzha. Alumni of Government College of Law Thiruvananthapuram. Activist of Kerala Sasthra Sahithya Parishad-Peoples Science Movement (KSSP).