2010, ജൂൺ 3

വിക­സ­ന­ത്തി­ന്റെ രാ­ഷ്ട്രീ­യം

വിക­സ­ന ചര്‍­ച്ച­ക­ളില്‍ സു­സ്ഥി­രവും ജ­ന­പ­ക്ഷവും പു­രോ­ഗ­മ­ന­പ­ര­വുമാ­യ കാ­ഴ്­ച­പ്പാ­ടി­ന് കേ­ര­ള­സ­മൂ­ഹ­ത്തില്‍ സ്വീ­കാര്യ­ത കു­റ­യു­കയും പക­രം ജ­ന­മ­ന­സ്സുകള്‍ മു­ത­ലാ­ളി­ത്ത വിക­സ­ന കാ­ഴ­ച്­പ്പാ­ടി­ന­നു­സൃ­ത­മാ­യി പ­രു­വ­പ്പെ­ടു­കയും ചെ­യ്യു­ന്ന അ­പ­ക­ട­ക­രമാ­യ സാ­ഹ­ചര്യം കേ­ര­ള­ത്തില്‍ നി­ല­നില്‍ക്കു­ന്നു. ഈ സ്ഥി­തി­വി­ശേ­ഷ­ത്തി­ലാ­ണ് ആ­ഡം­ബര ഹൈ­വേ­കളും ഐ.ടി പാര്‍­ക്കു­കളും അ­മ്യൂ­സ്‌­മെന്റ് പാര്‍­ക്കു­കളും റി­സോര്‍­ട്ടു­ക­ളും കേ­ര­ള വി­ക­സ­ന­ത്തി­ന്റെ മു­ഖ­മു­ദ്ര­യാ­യി വാ­ഴ്­ത്ത­പ്പെ­ടു­ന്നത്.
പൊ­തു­ജ­നാഭി­പ്രാ­യം രൂ­പ­പ്പെ­ടു­ത്തു­ന്ന­തില്‍ കേരള­ത്തില്‍ മു­ഖ്യ പ­ങ്ക് വ­ഹി­ക്കു­ന്ന മ­ദ്ധ്യ­വര്‍­ഗ്ഗ വ്യാ­മോ­ഹങ്ങ­ളെ നി­ഷ്­കൃഷ്ട­മാ­യി പരി­ശോ­ധി­ക്കു­വാനും വി­മര്‍­ശി­ക്കു­വാനും തി­രു­ത്തു­വാ­നും ഇ­ട­തു­പ­ക്ഷ പ്ര­സ്ഥാ­ന­ങ്ങള്‍ക്ക്് ക­ഴി­യാ­ത്തതാണ് ഈ തെറ്റായ വിക­സ­ന കാ­ഴ്­ച­പ്പാ­ട് ജ­ന­മ­ന­സ്സുക­ളെ കീ­ഴ­ട­ക്കു­ന്ന­തി­ന് കാ­രണമായി­രി­ക്കു­ന്നത്. പ­ല­പ്പോഴും രാ­ഷ്ട്രീ­യ രംഗ­ത്തെ വി­ഭാ­ഗീ­യ­ത­യു­ടെ വി­ഴു­പ്പ­ല­ക്ക­ലി­ലും സ­ഖാ­ക്കള്‍­ക്കെ­തിരായ മാദ്ധ്യ­മ വി­മര്‍­ശനങ്ങ­ളെ പ്രതി­രോ­ധി­ക്കുന്നതിനും ത­ങ്ങ­ളു­ടെ സ­മ­യ­വും ഊര്‍­ജ്ജവും ചെ­ല­വി­ടേ­ണ്ടി­വ­രു­ന്ന­തിനാല്‍ ഇ­ട­തു­പ­ക്ഷ ബ­ദല്‍ കാ­ഴ്­ച­പ്പാ­ടുക­ളെ സം­ബ­ന്ധി­ച്ച ചര്‍­ച്ച­കള്‍ ഫ­ല­പ്ര­ദ­മാ­യി ഉ­യര്‍­ത്തുവാ­നോ, നി­ല­പാ­ടുക­ളെ ശക്തി­യു­ക്തം അ­വ­ത­രി­പ്പി­ച്ച് ജന­ത്തെ കൂ­ടെ നി­റു­ത്തുവാനോ ഇ­ട­തു­പക്ഷ സൈ­ദ്ധാ­ന്തി­കര്‍­ക്ക് ക­ഴി­യു­ന്നു­മില്ല.

വാ­ഹ­ന­പ്പെ­രു­പ്പ­ത്തി­ന­നു­സ­രി­ച്ച് റോ­ഡു­വി­ക­സി­ക്കേണ്ടേ, ടൂ­റി­സ­ം സാ­ധ്യ­ത­കള്‍ പ്ര­യോ­ജ­ന­പ്പെ­ടു­ത്തേ­ണ്ടേ, ഐ.ടി മേ­ഖ­ല­യില്‍ സാദ്ധ്യ­ത കി­ട്ടാന്‍ ഐ.ടി പാര്‍­ക്കു­കള്‍ ഉ­ണ്ടാ­കേണ്ടേ, കാര്‍ഷി­ക മേ­ഖ­ല ത­ള­രു­മ്പോള്‍ വ്യ­വ­സാ­യ­ത്തി­നായി സ്ഥ­ല­മെ­ടു­ക്കു­ന്ന­തില്‍ എ­ന്താ തെറ്റ്, നിര്‍മ്മാ­ണ മേ­ഖ­ല­യില്‍ വ­ളര്‍­ച്ച­യു­ണ്ടാ­യാല­ല്ലേ തൊ­ഴി­ല­വസ­രം കൂടൂ, ന­മ്മു­ടെ ത­രി­ശു­നി­ല­ങ്ങ­ളു­ടെ വി­ല­വര്‍­ദ്ധി­ക്കൂ, വി­മാ­ന­ത്താവ­ളം വ­ന്നാ­ലെ­ന്താ പ്ര­ദേ­ശം വി­ക­സി­ക്കു­മ­ല്ലോ..... എന്നിങ്ങ­നെ­യു­ള്ള വാ­ദ­ങ്ങള്‍ കേ­ര­ള­ത്തി­ലെ സാ­ധാ­ര­ണ­ക്കാരൂം പ­ട്ടി­ണി­പ്പാ­വ­ങ്ങളുംവ­രെ ഉ­യര്‍ത്തു­ക പ­തിവാ­യി­രി­ക്കു­ന്നു.

ഇത്ത­രം മ­ദ്ധ്യ­വര്‍­ഗ്ഗ ആ­ശയങ്ങള്‍ ത­ങ്ങ­ളു­ടെ സ്വ­ന്തം അ­ഭി­പ്രായ­മെ­ന്ന് ക­രുതി ഓ­മ­നി­ക്കു­ന്ന സാ­ധാ­ര­ണ­ക്കാ­രെ ഒ­രി­ക്കലും കു­റ്റ­പ്പെ­ടുത്താന്‍ ക­ഴി­യില്ല. അ­ടി­സ്ഥാ­ന­പ­ര­മായി, ത­നി­ക്ക്, ഇ­ന്നോ, നാളെയോ പ്ര­യോജ­നം ചെ­യ്യു­ന്നതല്ല ഈ വിക­സ­ന സ്വ­പ്‌­ന­മെ­ന്നത് അവ­രെ പ­റ­ഞ്ഞു­മ­ന­സ്സി­ലാ­ക്കു­വാന്‍ യാ­തൊ­രു­ശ്ര­മവും ആ­രു­ടെ ഭാ­ഗ­ത്തു­നിന്നും ഇ­വിടെ ന­ട­ക്കു­ന്നില്ല. മു­ഖ്യ­ധാ­രാ ഇ­ടു­തുപ­ക്ഷം ആ­ക്ര­മ­ണ­ത്തി­ന്റെയും കീ­ഴ­ട­ക്ക­ലി­ന്റെയും വ്യാ­പ­ന­ത്തി­ന്റെയും പാ­ത­യില്‍ നിന്ന് പ്രതി­രോ­ധ­ത്തി­ന്റെ, കീ­ഴ­ട­ങ്ങ­ലിന്റെ പാ­ത­യി­ലേ­ക്കുള്‍­വ­ലി­ഞ്ഞി­രി­ക്കു­ന്നു. വി­ഭാ­ഗീ­യ­ത­യു­ടെ നി­റ­മില്ലാതെ, വി­മര്‍­ശ­ന സ്വ­യം­വി­മര്‍­ശ­ന­ങ്ങള്‍ ന­ടത്തുവാന്‍ ക­ഴി­യാ­ത്ത­ത­ര­ത്തില്‍ സി.പി.എം അ­ട­ക്ക­മു­ള്ള ഇ­ട­തു­പ­ക്ഷ പാര്‍­ട്ടി­ക­ളില്‍ ഉള്‍­പ്പാര്‍­ട്ടി ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ക­രുത്തും ചോര്‍­ന്നു പോ­യി­രി­ക്കുന്നു. വ­ലതു­പ­ക്ഷ രാ­ഷ്ട്രീ­യ­ത്തില്‍ ഇത്ത­രം നി­ല­പാ­ടു­കള്‍­ക്കെ­തി­രാ­യി നി­ല­കൊ­ള്ളു­വാന്‍ സാ­ദ്ധ്യ­ത­യു­ണ്ടാ­യി­രു­ന്ന ഗാ­ന്ധി­യന്‍ധാ­ര അ­പ്ര­ത്യ­ക്ഷ­മാ­യ­തി­നാല്‍ അ­വി­ടെയും പ്ര­തീ­ക്ഷ­യ്­ക്ക് വ­ക­യില്ല. മാ­ദ്ധ്യ­മ­ങ്ങ­ളില്‍ സാ­യി­നാ­ഥി­നെ അ­നു­ക­രി­ക്കു­ന്ന­വ­രാ­യി­പ്പോലും ആ­രു­മില്ലാ­ത്ത­തി­നാല്‍ അ­വരും അ­റിഞ്ഞും അ­റി­യാ­തെയും സാ­ധാ­ര­ണ­ക്കാ­രെ വ­ഴി­തെ­റ്റി­ക്കു­ന്ന­തില്‍ വ്യാ­പൃ­ത­രാ­യി­രി­ക്കു­ന്നു.
മു­ത­ലാ­ളി­ത്തം സാ­മ്പത്തി­ക കു­ഴ­പ്പ­ത്തി­ലാ­യെന്ന­ത് വലി­യൊ­രു വാര്‍­ത്ത­യാ­യെ­ങ്കിലും ഉ­ത്തേ­ജ­ക പാ­ക്കേ­ജു­ക­ളു­ടെ ആ­വ­ശ്യ­കത­യെ കു­റി­ച്ച് വേ­വ­ലാ­തി­പ്പെട്ടതല്ലാ­തെ സോ­ഷ്യ­ലി­സ­ത്തി­ന്റെ പ്ര­സ­ക്തി­യെ­പ്പ­റ്റി സ­മൂ­ഹ­ത്തില്‍ ഒ­രു ചര്‍­ച്ചയും ന­യി­ക്കു­വാന്‍ ആര്‍ക്കും ക­ഴി­ഞ്ഞില്ല. ഇ­ത് ഇ­ട­തുപ­ക്ഷം നേ­രി­ടു­ന്ന പ്ര­തി­സ­ന്ധി­യു­ടെ ആ­ഴം വ്യ­ക്ത­മാ­ക്കുന്നു. മ­ദ്ധ്യ­വര്‍­ഗ്ഗവും മാ­ദ്ധ്യ­മങ്ങളും ചേര്‍­ന്ന് സൃ­ഷ്ടി­ച്ച മാ­യി­ക­വ­ല­യ­ത്തില്‍­പ്പെ­ട്ട, ജീവി­ത ല­ക്ഷ്യ­ങ്ങ­ളു­മാ­യി പര­ക്കം പാ­യു­ന്ന­, സ­മൂ­ഹ­ത്തിലെ മാ­റ്റ­ങ്ങ­ളു­ടെ ചു­ക്കാന്‍ പി­ടി­ക്കേണ്ട യു­വ­ത്വ­ത്തി­ന്റെ കഥയും വ്യ­ത്യ­സ്­തമല്ല.

കേ­ര­ള­ത്തി­ലെ ഉ­യര്‍­ന്ന ഇ­ട­ത്ത­ര­ക്കാ­രാ­യ­ 10 ശ­ത­മാ­നം പേര്‍ സ­മ്പ­ത്തി­ന്റെ 42 ശ­ത­മാ­ന­ത്തി­ല­ധി­കം ക­യ്യാ­ളു­ന്ന­വ­രാ­ണെന്നും ഭൂപ­രി­ഷ്­കര­ണം വ­ഴി പാ­വ­പ്പെ­ട്ടവ­ന് ല­ഭി­ച്ച ഭൂമി­പോലും ഇ­ത്ത­ര­ക്കാരും മാ­ഫി­യ­കളും ചേര്‍­ന്ന് സൃ­ഷ്ടി­ച്ച അ­വി­ശു­ദ്ധ കൂ­ട്ടു­കെ­ട്ട് ക­യ്യ­ട­ക്കി­ക്കൊ­ണ്ടി­രി­ക്കു­യാ­ണെന്നും നി­രവ­ധി പോ­രാ­ട്ട­ങ്ങ­ളി­ലൂ­ടെ വി­കേ­ന്ദ്രീ­ക­രി­ക്ക­പ്പെ­ട്ട ഭൂ­മി ഇ­ന്ന് ഏ­താനും പേ­രു­ടെ ക­ര­ങ്ങ­ളി­ലേ­ക്ക് കേ­ന്ദ്രീ­ക­രി­ക്ക­പ്പെ­ടു­ക­യാ­ണെന്നും ഉ­റ­ക്കെ­പ്പ­റ­യാന്‍ കേ­ര­ള­ത്തില്‍ അ­ധി­കം പേര്‍ ഇല്ലാ­താ­യി­രി­ക്കുന്നു. ഇ­ന്ന് 'വാ­ഹ­ന­മില്ലാ­ത്ത­വ­ര്‍ ആ­രുണ്ട്്' എന്ന ചോ­ദ്യം ഉ­ന്ന­യി­ച്ച്, കാ­ര്യങ്ങ­ളെ ല­ളി­ത­വല്‍­ക്ക­രി­ക്കു­ന്ന­വ­രു­ടെ മു­ന്നി­ലേ­ക്ക്, എ­ന്റെ പ­ഞ്ചായ­ത്ത് വാര്‍­ഡി­ലെ 20 ശ­ത­മാ­നം പേര്‍ക്കു­പോലും കാര്‍­വാ­ങ്ങാ­നു­ള്ള ശേ­ഷി­യി­ല്ലെന്നും ശേ­ഷി­ക്കു­ന്ന 80 ശ­ത­മാ­നം പേര്‍­ക്കു­വേ­ണ്ടി­യു­ള്ള വി­ക­സ­ന­ത്തെ­ക്കു­റി­ച്ച് ഇ­വി­ടെ ഒ­രു­ചര്‍­ച്ചയും ന­ട­ക്കു­ന്നില്ലെന്നും ആര്‍­ജ്ജ­വ­ത്തോ­ടെ പ­റ­യാന്‍ മ­ല­യാ­ളി­യെ ഇ­നിയും പ്രാ­പ്­ത­നാ­ക്കേ­ണ്ടി­യി­രി­ക്കുന്നു.

വി­ക­സ­ന­കാ­ര്യ­ത്തില്‍ വ­ല­തു­പ­ക്ഷ­ത്തിനും ഇ­ട­തു­പ­ക്ഷ­ത്തിനും ഒ­രേ സ്വ­ര­മെന്ന­ത് പാ­വ­പ്പെ­ട്ടവ­ന് ഭീ­ഷ­ണി­യാ­ണെ­ന്ന് തു­റ­ന്ന് ­കാ­ട്ടേ­ണ്ടി­യി­രി­ക്കുന്നു. വി­ക­സ­ന­ത്തി­ന് രാ­ഷ്ട്രീ­യ­മു­ണ്ടെന്നും അ­തില്‍ പ­ര­മ ദ­രി­ദ്ര­രു­ടെയും ദ­രി­ദ്ര­രു­ടെയും സാ­ധാ­ര­ണ­ക്കാ­രു­ടെയും താ­ല്­പ­ര്യ­ങ്ങള്‍­ക്ക­നു­സ­രി­ച്ചു­ള്ള വിക­സ­ന ചര്‍­ച്ച­ക­ളല്ല കേ­ര­ള­ത്തില്‍ ന­ട­ക്കു­ന്ന­തെ­ന്നു­മു­ള്ള വ­സ്തു­ത തു­റ­ന്നു­കാ­ട്ടേ­ണ്ട­തുണ്ട്.

1 അഭിപ്രായം:

അനുപമ പറഞ്ഞു...

ഏതു ചോദ്യങ്ങളെയും പ്രതിരോധിക്കാനുള്ള ആയുധമാണ് നമ്മുടെ രാഷ്ട്രീയത്തില്‍ വികസനമെന്ന പദം.
നല്ല ലേഖനം.

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Advocate practicing at Ernakulam and Alappuzha. Alumni of Government College of Law Thiruvananthapuram. Activist of Kerala Sasthra Sahithya Parishad-Peoples Science Movement (KSSP).